
കൊച്ചി: വിവിധ സൈബർ തട്ടിപ്പുകളിലൂടെ പരാതിക്കാർക്ക് നഷ്ടപ്പെടുന്ന വൻതുക വീണ്ടെടുത്ത് കൊച്ചി സിറ്റി പൊലീസ്. രണ്ട് പ്രത്യേക പരിശോധനകളിലൂടെ 1.84 കോടി രൂപയാണ് വീണ്ടെടുത്തതെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. (cyber crimes)
രണ്ടര മാസത്തിനിടെയാണ് ഇത്രയും തുക വീണ്ടെടുത്തത്. ആദ്യ പരിശോധനയിൽ 29,80,000 രൂപയും രണ്ടാം ഘട്ട പരിശോധനയിൽ 1.55 കോടിയുമാണ് വീണ്ടെടുത്തു. തട്ടിപ്പ് നടത്തിയ അക്കൗണ്ടുകൾ ട്രാക്ക് ചെയ്ത് അവ മരവിപ്പിച്ച ശേഷമാണ് നടപടി. ജനുവരി മുതൽ നവംബർ വരെയുള്ള കണക്കാണിത്. വിവിധ സൈബർ കേസുകളിലായി അമ്പതോളം പേരെ അറസ്റ്റ് ചെയ്തു.