
വിയന്ന: ഓസ്ട്രിയയിൽ ശനിയാഴ്ച നടന്ന കത്തിയാക്രമണത്തിൽ പതിനാല് വയസുകാരൻ മരിച്ചു. (Knife attack)
ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വില്ലാച്ച് നഗരത്തിലാണ് സംഭവം നടന്നത്. കത്തിയുമായെത്തിയ അക്രമി വഴിയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സിറിയയിൽ നിന്നുള്ള 23 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.