ചൈ​ന​യി​ലെ സ്കൂ​ളി​ൽ ക​ത്തി​യാ​ക്ര​മ​ണം; എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു | Knife attack

ചൈ​ന​യി​ലെ സ്കൂ​ളി​ൽ ക​ത്തി​യാ​ക്ര​മ​ണം; എ​ട്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു | Knife attack
Published on

ബെ​യ്ജിം​ഗ്: കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ സ്‌​കൂ​ളി​ലു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ കൊല്ലപ്പെട്ടു. 17 പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്‌​കൂ​ളി​ലെ 21 കാ​ര​നാ​യ മു​ൻ വി​ദ്യാ​ർ​ഥി​യാ​ണ് പ്ര​തി. (Knife attack)

ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ യി​ക്‌​സിം​ഗ് ന​ഗ​ര​ത്തി​ലെ വു​ക്‌​സി വൊ​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ വൈ​കു​ന്നേ​ര​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് യി​ക്‌​സിം​ഗി​ലെ പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​വ​ർ​ഷം ബി​രു​ദം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ഈ ​വി​ദ്യാ​ർ​ഥി​യു​ടെ പ​ദ്ധ​തി​യെ​ങ്കി​ലും പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെട്ടിരുന്നെന്നും ഇ​താ​കാം ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട്. സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com