

കേളകം: ആറളം ഫാമിലെ ബ്ലോക്ക് അഞ്ചിൽ നടന്ന മരംമുറി വിഷയത്തിൽ കേസെടുക്കാമെന്ന നിയമോപദേശത്തെ തുടർന്ന് വനം വകുപ്പും കേസെടുത്തു. പൊലീസ് കേസെടുത്ത കരാർ സ്ഥാപനത്തിന് എതിരെയാണ് വനം വകുപ്പും കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ കരാറുകാരനെ ചോദ്യം ചെയ്യും. മരം മുറിച്ചുമാറ്റിയതിൽ കൂട്ടുപ്രതികൾ ഉണ്ടോയെന്നും അന്വേഷിക്കും. വനം വകുപ്പിന്റെ കണക്കിൽ സ്പെസിഫൈഡ് ഇനത്തിൽ പെട്ട 53 മരങ്ങളാണ് മുറിച്ചതായി കണ്ടെത്തിയത്. അതിൽ 32 ഇരൂൾ മരങ്ങളും,18 ചടച്ചിലും മൂന്ന് കരിമരുതുമാണ് അനധികൃതമായി മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്ത്.