
തിരുവനന്തപുരം: നാട്ടുകാരെ നായയെകൊണ്ട് കടിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ക്രമാൻ സമീർ വീണ്ടും പിടിയിൽ(kamran sameer arrest). വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞരായ വികാശ് കുമാർ യാദവിനെയും ഭാര്യയെയും ആക്രമിച്ച കേസിലാണ് ഇപ്പോൾ കമ്രാൻ സമീർ പിടിയിലായത്.
തിങ്കളാഴ്ച രാത്രി 11ന് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപത്തുവെച്ച് വികാശ് കുമാറും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ കമ്രാൻ സമീർ ഉൾപ്പടെയുള്ള മൂന്നംഗ സംഘം യാതൊരു പ്രകോപനവുമില്ലാതെ കല്ലെറിയുകയായിരുന്നു. ഇവർ കാർ നിർത്തി പുറത്തിറങ്ങിയപ്പോൾ ദമ്പതികളെ ഇവർ മർദിക്കുകയും പേനകത്തി ഉപയോഗിച്ച് കഴുത്തിനും മറ്റും മുറിവേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസാണ് കമ്രാനെ കസ്റ്റഡിയിലെടുത്തത്.