
മലപ്പുറം: കാളികാവിലെ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയുടെ തിരോധാനത്തെക്കുറിച്ച് നിർണ്ണായക കണ്ടെത്തലുമായി പോലീസ്. 14കാരി വിവാഹിതയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.(Kalikavu girl missing case )
കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. അസം സ്വദേശിയായ പിതാവ് പെൺകുട്ടിയെ അസം സ്വദേശിയായ യുവാവിന് വിവാഹം ചെയ്ത് നൽകുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ പിതാവിനെയും, വിവാഹം ചെയ്തയാളെയും കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. പിതാവിനെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും, യുവാവിനെതിരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോക്‌സോ ആക്ട് ചുമത്തിയും കേസെടുത്തു.
പെൺകുട്ടി ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞത് വിവാഹം ചെയ്‌തയാളിൽ നിന്നുമുള്ള പീഡനം സഹിക്കവയ്യാതെയാണ്.