
നോയ്ഡ: ഉത്തർപ്രദേശിലെ ത്സാൻസി മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ മരിച്ച കുട്ടികളും എണ്ണം 11 ആയി. (Jhansi Medical College fire)
നിലവിൽ 15 കുട്ടികളാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ചയാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തത്തിൽ 10 കുട്ടികൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.