
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു. കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ച് വീഴ്ത്തിയാണ് സ്വർണം കവർന്നത്. വ്യാഴാഴ്ച പെരിന്തൽമണ്ണ ടൗണിൽ ജൂബിലി ജംഗ്ഷന് സമീപമാണ് കവർച്ച നടന്നത്. (robbed of gold)
എംകെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ആണ് ആക്രമിച്ചത്. ജ്വല്ലറി അടച്ച് മടങ്ങുന്ന വഴിയിൽ വച്ചാണ് യൂസഫിനെയും ഷാനവാസിനെയും സംഘം ആക്രമിച്ച് സ്വർണം കവർന്നത്.
കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ട ശേഷം യൂസഫിന്റെയും ഷാനവാസിന്റെയും കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്യുകയും കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.