രാജസ്ഥാനിലെ ജ്വല്ലറി മോഷണം; ഉടമ വെടിയേറ്റ് മരിച്ചു

രാജസ്ഥാനിലെ ജ്വല്ലറി മോഷണം; ഉടമ വെടിയേറ്റ് മരിച്ചു
Updated on

ജയ്പൂർ: രാജസ്ഥാനിലെ ജ്വല്ലറിയിൽ മുഖംമൂടിധാരികളായ അഞ്ച് കവർച്ചക്കാർ ചേർന്ന് മോഷണം. കാമറയിൽ പതിഞ്ഞ ഇവർ ഓടി രക്ഷപ്പെടുന്നതിനിടെ നടന്ന വെടിവെപ്പിൽ ഉടമയടക്കം രണ്ട് പേർ മരിച്ചു. രാജസ്ഥാനിലെ ഭിവാഡിയിൽ ജ്വല്ലറിയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം കമലേഷ് ജ്വല്ലേഴ്‌സ് എന്ന കടയിൽ വെള്ളിയാഴ്ച രാത്രി 7.30 ഓടെ കവർച്ചക്കാർ എത്തുന്നത്.

കവർച്ചക്കാർ അകത്തു കടക്കുമ്പോൾ കാവൽക്കാരൻ ഉൾപ്പെടെ നാലുപേരാണ് കടയിൽ ഉണ്ടായിരുന്നത്. തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയ കവർച്ചക്കാർ ജീവനക്കാരെ വടികൊണ്ട് അടിക്കാൻ തുടങ്ങുകയും തുടർന്ന് ഇവർ ചാക്കുകളിലും ബാഗുകളിലും ആഭരണങ്ങൾ നിറയ്ക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ കടയുടമ ജയ് സിങ് ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അവർ പുറത്തേക്ക് ഓടി കാറിനുള്ളിൽ കയറി. ജയ് സിങ് അവരുടെ പിന്നാലെ പാഞ്ഞുകയറി കാറിൽ നിന്ന് വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ അവർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ജയിന് പുറമെ സഹോദരൻ സാഗർ സോണി, ഗാർഡ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിലേക്ക് എത്തുന്നതിന് മുന്നെ തന്നെ ജയ് സിങ് മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com