
കൊല്ലം: വിഷാദവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എം.ഡി. എം.എയുമായി പിടിയിലായ സീരിയൽ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ പാർവതി എന്ന ഷംനത്താണ് ലഹരിയുമായി പരവൂർ പൊലീസിന്‍റെ പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. നടിയെ പരവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കടയ്ക്കൽ ഭാഗത്തു നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് നടിയുടെ മൊഴി. സിനിമ–സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനും ലഹരി നൽകിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.