
ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ തടവിലായിരുന്ന നടൻ ദർശൻ തൂഗുദീപ് ശ്രീനിവാസിന് കർണാടക ഹൈക്കോടതി ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ വേണ്ടി ദർശൻ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് സിംഗിൾ ബഞ്ച് ജഡ്ജി ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയിൽ പാസ്‌പോർട്ട് സമർപ്പിക്കാൻ ദർശനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ( actor Darshan )
ദർശന് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ നേടുവാനും, ചികിത്സ വിശദാംശങ്ങളും നടന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. രേണുകസ്വാമി വധക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ദർശന്
131 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.