
മനാമ: വീട്ടുജോലിക്കൈന്ന വ്യാജേന ബഹ്റൈനിലെത്തിച്ച ശേഷം പെൺകുട്ടിയെ അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. ഏഷ്യക്കാരാണ് പിടിയിലായ പ്രതികൾ. ഇവരെ ഇന്ന് ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാകും. യുവതിയെ ബലപ്രയോഗത്തിലൂടെ അനാശാസ്യ നടപടികൾക്ക് വിധേയയാക്കുകയും തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതി ലഭിച്ചയുടൻ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി നടത്തുന്ന അഭയകേന്ദ്രത്തിലാണ് യുവതിയിപ്പോളുള്ളത്.