

ആറ്റിങ്ങൽ: കെഎസ്ആർടിസി ബസിൽ കഞ്ചാവു കടത്താൻ ശ്രമിച്ച സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആറ്റിങ്ങൽ ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ പിടികൂടിയത്. എക്സൈസും എൻഫോഴ്സ്മെന്റും ചിറയിൻകീഴ് എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് ആറര കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് ആന്ധ്രയിൽ നിന്ന് എത്തിച്ചതാണെന്ന് പ്രതികൾ മൊഴി നൽകി.