
മിസോറം: റെയ്ഡിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. മിസോറം പൊലീസുമായി സഹകരിച്ച് അസം റൈഫിൾസ് നടത്തിയ റെയ്ഡിലാണ് വൻ സ്ഫോടക ശേഖരം കണ്ടെത്തിയത്. (Explosive materials)
9600 ജലാറ്റിൻ സ്റ്റിക്കുകൾ, 9400 ഡിറ്റണേറ്ററുകൾ, 1800 മീറ്ററിലധികം കോർടെക്‌സ് എന്നിവ ഉൾപ്പെടുന്ന വലിയ സ്ഫോടക ശേഖരമാണ് പിടിച്ചെടുത്തതെന്ന് അസം റൈഫിൾസ് ഉദ്യോഗസ്ഥർ അറിയിച്ചു. സെർചിപ്പ്-തെൻസോൾ റോഡിൽ സംയുക്ത സേന ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായതായും അധികൃതർ അറിയിച്ചു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അസം റൈഫിൾസും മിസോറം പൊലീസും സംയുക്തമായാണ് മേഖലയിൽ വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെ പ്രതികൾ സഞ്ചരിച്ച വാഹനം പരിശോധിക്കുകയും സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയുമായിരുന്നു.