
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ 10 വയസ്സുകാരിയെ അജ്ഞാതൻ പീഡിപ്പിച്ച വിവരം പോലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ച് സ്‌കൂളിലെ പ്രധാനാധ്യാപികയെ അറസ്റ്റു ചെയ്തു(Headmistress Arrested). മുംബ്ര മേഖലയിലെ സ്‌കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
ഇരയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അവളുടെ ക്ലാസ് മുറിയിൽ തനിച്ചായിരുന്നപ്പോൾ ഒരു ജോടി ഷോർട്ട്സും നീല ടി-ഷർട്ടും ധരിച്ചയാൾ അവിടെയെത്തി. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും ശേഷം രക്ഷപെടുകയുമായിരുന്നു ചെയ്തുവെന്ന് മുംബ്ര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.