
ഉത്തർപ്രദേശ്: ലഖ്‌നൗവിലെ ലുലു മാളിലെ സൂപ്പർവൈസർക്കെതിരെ പീഡന പരാതി നൽകി സ്ത്രീ(Rape). സുൽത്താൻപൂർ സ്വദേശിയായ 25 കാരിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നും ശേഷം ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. മാളിൽ ജോലി ചെയ്തിരുന്ന സ്ത്രീയെ മാസങ്ങൾക്ക് മുമ്പ് സൂപ്പർവൈസർ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയത്.
സൂപ്പർവൈസർ, പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇരയെ ബ്ലാക്ക് മെയിൽ ചെയ്യുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. മാത്രമല്ല; ശാരീരികമായി ആക്രമിച്ചുവെന്നും സിഗരറ്റ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചുവെന്നും സ്ത്രീ വ്യക്തമാക്കി. പുറത്തറിഞ്ഞാലുള്ള അപമാനം മൂലവും കുടുംബത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നും മനസിലായതിനെ തുടർന്നാണ് ചൂഷണം സഹിക്കേണ്ടിവന്നതെന്ന് സ്ത്രീ പറഞ്ഞു. എന്നാൽ പീഡനം രൂക്ഷമായതോടെയാണ് ശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിൽ സ്ത്രീ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.