Crime
പാതിവില തട്ടിപ്പ്: അനന്തുവിന്റെ സ്ഥാപനങ്ങളിൽ ക്രൈംബ്രാഞ്ച് പരിശോധന | Half Price Scam Case
കൊച്ചി: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ സ്ഥാപനങ്ങളിലും ഓഫിസുകളിലും ക്രൈബ്രാഞ്ച് പരിശോധന നടത്തി. വ്യാഴാഴ്ച വൈകീട്ട് എറണാകുളം പനമ്പിള്ളിനഗർ, കളമശ്ശേരി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകൾ സംഘം പരിശോധിച്ചു. (Half Price Scam Case)
പനമ്പിള്ളിനഗറിലെ സോഷ്യൽ ബി വെഞ്ചേഴ്സ്, കളമശ്ശേരിയിലെ പ്രഫഷനൽ സർവിസ് ഇന്നവേഷൻ എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഴിയാണ് അനന്തുകൃഷ്ണൻ ഇടപാടുകാരിൽനിന്ന് പണം സ്വീകരിച്ചത്.