കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ; വിൽപനക്കായി ആന്ധ്രയിൽ നിന്ന് എത്തിച്ചതെന്ന് പ്രതികൾ

കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവുമായി 2 പേർ അറസ്റ്റിൽ; വിൽപനക്കായി ആന്ധ്രയിൽ നിന്ന് എത്തിച്ചതെന്ന് പ്രതികൾ

ആന്ധ്രയിൽ നിന്നാണ് ട്രെയിൻ മാർഗ്ഗം പ്രതികൾ കഞ്ചാവ് എത്തിച്ചത്
Published on

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം രണ്ട് കിലോയിലേറെ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. പട്ടത്താനം സ്വദേശികളായ ആകാംഷ്, രതീഷ് കുമാർ എന്നിവരാണ് എക്സൈസിൻ്റെ അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നാണ് ട്രെയിൻ മാർഗ്ഗം പ്രതികൾ കഞ്ചാവ് എത്തിച്ചത്. വിൽപനയ്ക്ക് വേണ്ടിയാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. ആകാംഷ് നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതിയാണ്.

Times Kerala
timeskerala.com