
തൊടുപുഴ: സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ സംഘടിച്ചെത്തിയവര്‍ ആക്രമണം നടത്തിയതായി പരാതി. സിനിമ ചിത്രീകരണത്തിന് മുന്നോടിയായി സെറ്റിടുന്നതിനെത്തിയ മൂന്ന് ആര്‍ട്ട് ജീവനക്കാരാണ് ആക്രമണത്തിനിരയായത്. കോഴിക്കോട് സ്വദേശി റെജില്‍, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊടുപുഴയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു താമസം. അര്‍ധരാത്രി മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയ 20ഓളം പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ ജയസേനനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ചയോളമായി തൊടുപുഴയില്‍ എത്തിയ ആറ് പേരടങ്ങുന്ന ആര്‍ട്ട് സംഘം രണ്ട് ലോഡ്ജിലായിരുന്നു താമസം. തൊടുപുഴ സ്വദേശിയായ ഗുഡ്‌സ് വാഹനത്തിന്‍റെ ഡ്രൈവറുമായുണ്ടായ വാക്തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭി