
തിരുവനന്തപുരം: പരിചയക്കാരുടെ തിരിച്ചറിയല്‍ രേഖ ഉപയോഗപ്പെടുത്തി മൊബൈല്‍ ഫോണ്‍ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ നെടുവാന്‍ വിള തെക്കേമഠവിളാകം വീട്ടില്‍ അജി എന്ന അജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരിചയക്കാരുടെ രേഖകള്‍ ദുരുപയോഗം ചെയ്ത് തവണ വ്യവസ്ഥയിലാണ് അജീഷ് തട്ടിപ്പ് നടത്തുന്നത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ പരിചയക്കാരില്‍ നിന്ന് വാങ്ങി മൊബൈല്‍ ഫോണുകള്‍ വാങ്ങുകയായിരുന്നു. ഇരുപതോളം ആളുകളിൽ നിന്നാണ് ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയത്.