29 ഗ്രാം എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ

29 ഗ്രാം എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ
Published on

കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 29.4 ഗ്രാം ​എം.​ഡി.​എം.​എ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ പൈ​വ​ളി​ക ബാ​യി​ക്ക​ട്ട​യി​ൽ വെ​ച്ച് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സാ​ണ് ഇ​ത് പി​ടി​കൂ​ടി​യ​ത്. ബ​ള്ളൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (21), കൊ​ടി​ബ​യി​ൽ സ്വ​ദേ​ശി സ​യീ​ദ് ന​വാ​സ് (30), ബ​ള്ളൂ​ർ സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഷ​മ്മാ​സ് (20), ബ​ണ്ട്വാ​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​സാ​ഖ് (20) എന്നിവരെയാണ് അറസ്റ്ററ് ചെയ്തത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​സ​ർ​കോ​ട് ഡിവൈ.​എ​സ്.​പി സി.​കെ. സു​നി​ൽ കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​ശ്വ​രം ഇ​ൻ​സ്പെ​ക്ട​ർ ടോ​ൾ​സ​ൺ ജോ​സ​ഫ്, എ​സ്.​ഐ ര​തീ​ഷ് ഗോ​പി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് രാ​ജേ​ഷ് കു​മാ​ർ, ഡ്രൈ​വ​ർ ഷു​ക്കൂ​ർ, സി​വി​ൽ പൊ​ലീ​സ് പ്ര​ശോ​ഭ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related Stories

No stories found.
Times Kerala
timeskerala.com