
മസ്കത്ത്: മയക്കുമരുന്ന് കൈവശംവെച്ചതിന് നാലുപേരെ തെക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നാല് ഏഷ്യൻ പ്രവാസികളെയാണ് പിടികൂടിയത്. വടക്കൻ ബാത്തിന പൊലീസുമായി സഹകരിച്ച് ആന്റി നാർകോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 18 കിലോയിലധികം ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, 3,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തു. നിയമനടപടികൾ പൂർത്തിയാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.