
കൊച്ചി: നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി എത്തിയ വിദേശി അറസ്റ്റിൽ. പോലീസ് അറസ്റ്റ് ചെയ്തു. ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ ജർമ്മൻ സ്വദേശിയായ അറ്റ്മാൻ ക്ലസിങ്ങോയെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. (satellite phone)
ഇയാൾക്കെതിരെ നെടുമ്പാശേരി പോലീസ് കേസ് എടുത്ത് ഫോൺ പിടിച്ചെടുത്തു. ഫോൺ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. അതേസമയം സാറ്റലൈറ്റ് ഫോണിന് ഇന്ത്യയിൽ വിലക്കുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.