
കോഴിക്കോട് : കോഴിക്കോട് പന്നിയങ്കരയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു(alcohol). കല്യാണ വീട്ടിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇൻസാഫിനാണ് കുത്തേറ്റത്.
ഇയാളെ ബാർബർഷോപ്പിലെ കത്തികൊണ്ട് ചക്കുംകടവ് സ്വദേശി മുബീൻ ആണ് കുത്തിയത്. ഇരുവരും തമ്മിൽ മദ്യത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇൻസാഫിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.