
ആലപ്പുഴ: ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി(daughter). ഓമനപ്പുഴ സ്വദേശി എയ്ഞ്ചൽ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവായ ജിസ്മോനെ(ഫ്രാൻസിസ്) പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മകൾക്ക് ഹൃദയാഘാതം വന്നതാണെന്നാണ് ഇയാൾ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇയാളെ പോലീസ് ചോദ്യം ചെയ്തത്. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.