
പത്തനംതിട്ട: കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാക്കണ്ടം നിരവേൽ വീട്ടിൽ ആത്മജ് (20), മനു ഭവനിൽ അരുൺ മോഹനൻ (32), ഹരിപ്പാട് ആദർശ് ഭവനിൽ ആദർശ് (27) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് മുതലാണ് വ്യാജ ചിത്രം സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവയിറങ്ങിയെന്നായിരുന്നു ഇവർ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്. പ്രദേശത്ത് കടുവ ഇറങ്ങിയെന്ന വ്യാജ ചിത്രമാണ് ഇവർ പ്രചരിപ്പിച്ചത്. ഇത് പ്രദേശത്തു ജനങ്ങൾക്കിടയിൽ ഭീതി പരത്തിയതിനെതുടർന്ന് പാടം റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കൂടൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.