
ന്യൂഡല്‍ഹി: ഒരാഴ്ച്ചയ്ക്കിടയിൽ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ലഭിച്ചത് 70ഓളം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ്. ഇവയിൽ ഭൂരിഭാഗവും അയച്ചിരിക്കുന്നത് ഒരൊറ്റ എക്‌സ് അക്കൗണ്ടില്‍ നിന്നാണെന്നാണ് റിപ്പോർട്ട്.(Fake bomb threats )
70 സന്ദേശങ്ങളിൽ 46 എണ്ണം @ adamlanza1111 എന്ന എക്‌സ് ഹാന്‍ഡിലില്‍ നിന്നാണെന്ന് കണ്ടെത്തിയെങ്കിലും ഇതാരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിട്ടില്ല.
രണ്ട് ദിവസത്തിനിടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ഈ അക്കൗണ്ടില്‍ നിന്ന് അയച്ചിട്ടുണ്ട്. 12 എണ്ണം വെള്ളിയാഴ്ച്ച രാത്രിയും, 34 എണ്ണം ശനിയാഴ്ച്ചയും ഈ അക്കൗണ്ടിൽ നിന്ന് പോയിട്ടുണ്ട്.
ഇന്ത്യയില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, ആകാശ എയര്‍, അലയന്‍സ് എയര്‍, സ്‌പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍ എന്നീ വിമാനങ്ങളിലാണ് ഭീഷണി ലഭിച്ചത്.