ജലാറ്റിൻ സ്റ്റിക്ക് കെട്ടി വച്ച് സ്ഫോടനം നടത്തി യുവാവ്! കാരണം; പ്രണയനൈരാശ്യം! | Explosive by Tying a Stick of Gelatin

ജലാറ്റിൻ സ്റ്റിക്ക് കെട്ടി വച്ച് സ്ഫോടനം നടത്തി യുവാവ്! കാരണം; പ്രണയനൈരാശ്യം! | Explosive by Tying a Stick of Gelatin
Published on

ബാംഗ്ലൂർ: പ്രണയ നൈരാശ്യത്തെ തുടർന്ന് ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടി വച്ച് സ്ഫോടനം നടത്തിയ യുവാവിന് ദാരുണാന്ത്യം(Explosive by Tying a Stick). 21 വയസു മാത്രം പ്രായമുള്ള രാമചന്ദ്ര ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് കലേനഹള്ളിയിലെ പെൺകുട്ടിയുടെ വീടിനു മുന്നിൽ സ്ഫോടനം നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ ബന്ധത്തിനു തടസ്സം നിന്നതിനെ തുടർനാണ് സംഭവം. സംഭവസ്ഥലത്തു തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിൽ നാഗമംഗലം പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ നേരത്തെ തന്നെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഇയാൾ സ്ഫോടനത്തിനായി ഉപയോഗിച്ചത്. ഫൊറൻസിക് സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com