
കുവൈത്ത് സിറ്റി: റാഖ കോ-ഓപറേറ്റീവിനടുത്തുള്ള എ.ടി.എമ്മിൽ ആയുധങ്ങളുമായി കവർച്ചക്കെത്തിയ പ്രവാസി പിടിയിൽ. എ.ടി.എം കവർച്ച നടത്താൻ ഒരു പ്രവാസി പദ്ധതിയിട്ടതായും ശനിയാഴ്ച രാത്രി കുറ്റകൃത്യം നടക്കുമെന്നും റാഖ ഡിറ്റക്ടീവിന് സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ ഓപറേഷനിൽ പ്രതിയെ പിടികൂടുകയായിരുന്നു.
കുറ്റവാളിയെ പിടികൂടിയതിലൂടെ കവർച്ച ശ്രമവും എ.ടി.എമ്മിന് കേടുപാടുകൾ വരുന്നതും ഒഴിവാക്കാനായെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.