
മഹാരാഷ്ട്ര: നാഗ്പൂർ നഗരത്തിൽ പിരിച്ചുവിട്ട പോലീസുകാരൻ വിവാഹിതയായ സ്ത്രീയെ കൊലപ്പെടുത്തുകയും മൃതദേഹം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് പിന്നിൽ മറവ് ചെയ്യുകയും ചെയ്തു(Ex policeman murders lover in Nagpur).
പ്രതിയായ നരേന്ദ്ര പാണ്ഡുരംഗ് ദാഹുലെ (40) എന്ന നരേഷിനെ അയൽ സംസ്ഥാനമായ ചന്ദ്രപൂർ ജില്ലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. പ്രതി ഒരിക്കൽ പോലീസ് സേനയിൽ ജോലി ചെയ്തിരുന്നെങ്കിലും സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നും അധികൃതർ പറഞ്ഞു.