
പാലക്കാട്: സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പോടെ പങ്കുവച്ച എൻജിനീയറിംഗ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു(Engineering Student Arrested). പാലക്കാട് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ യദു.എസ്.കുമാറിന് എതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
യദു വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ച് അതുവഴിയാണ് സഹപാഠികളുടെ ഫോട്ടോ പങ്കുവച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന് പരാതി നൽകിയത്. പ്രിൻസിപ്പൽ, പരാതി പൊലീസിന് കെെമാറുകയായിരുന്നു. ഐ.ടി ആക്ട് 67എ പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരം യാദുവിന് എതിരെ കേസ് എടുക്കുകയും ഇയാളുടെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.