
കർണാടക: ബാംഗ്ലൂരിലെ സർക്കാർ ബസ് സ്റ്റാൻഡിൽ നിന്നും ഡൈനാമൈറ്റുകൾ കണ്ടെത്തി(Dynamite). ബസ് സ്റ്റാൻഡിലെ ടോയ്‌ലറ്റിന് സമീപം പ്ലാസ്റ്റിക് ക്യാരി ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ഡൈനാമൈറ്റുകൾ കണ്ടെത്തിയത്.
പോലീസ് നടത്തിയ പരിശോധനയിൽ ഡൈനാമൈറ്റുകളുടെ ഏറ്റവും പുതിയ രൂപമായ ആറ് ജെലാറ്റിൻ സ്റ്റിക്കുകളാണ് പ്ലാസ്റ്റിക് ക്യാരി ബാഗിൽ ഉണ്ടായിരുന്നതെന്ന് അറിയിച്ചു.
അതേസമയം ഡൈനാമൈറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ആശങ്കകൾ ഉയർന്നിട്ടുണ്ട്. പോലീസിനൊപ്പം ബോംബ് നിർവീര്യ സംഘങ്ങളും സ്ഥലത്ത് പരിശോധന തുടരുകയാണ്.