

ഹൈദരാബാദ്: വിദ്യാർത്ഥി മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് ഹൈദരാബാദിൽ അപകടമുണ്ടായി. അപകടത്തിൽ ഒരാൾ മരണപ്പെട്ടു.
ജീവൻ നഷ്ടമായത് സുരക്ഷാ ജീവനക്കാരനായ ബാഷാ ഗോപി(38)ക്കാണ്. സംഭവമുണ്ടായത് ഹൈദരാബാദിലെ ദേവേന്ദ്രനഗറിലാണ്.
റോഡിലൂടെ നടന്നുപോവുകയായിരുന്നു സുരക്ഷാ ജീവനക്കാരൻ. ഈയവസരത്തിൽ അമിതവേഗതയിലെത്തിയ കാർ ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടമുണ്ടാക്കിയത് ബിരുദ വിദ്യാര്‍ത്ഥിയായ മനീഷ് ഗൗഡ ഓടിച്ച കാറാണ്. അപകടത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കാറിൽ 5 പേർ കൂടി ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.