ബുള്ളറ്റിലെ യാത്രക്കിടെ വഴിയിൽ പൊലീസ് പരിശോധന, അരയിലും സീറ്റിനടിയിലുമായി കണ്ടെത്തിയത് 10 കവറിൽ കഞ്ചാവ്

അരപ്പറ്റ പുതിയപാടി വില്ലൂര്‍ വീട്ടില്‍ സാബിര്‍ റഹ്മാന്‍ (30) നെയാണ് മേപ്പാടി എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്
ബുള്ളറ്റിലെ യാത്രക്കിടെ വഴിയിൽ പൊലീസ് പരിശോധന, അരയിലും സീറ്റിനടിയിലുമായി കണ്ടെത്തിയത് 10 കവറിൽ കഞ്ചാവ്
Published on

കൽപ്പറ്റ: മേപ്പാടിയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. അരപ്പറ്റ പുതിയപാടി വില്ലൂര്‍ വീട്ടില്‍ സാബിര്‍ റഹ്മാന്‍ (30) നെയാണ് മേപ്പാടി എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ എ.യു ജയപ്രകാശിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധനയും അറസ്റ്റും. ചുളുക്ക ഇരുമ്പുപാലത്തിന് സമീപം സംഘടിപ്പിച്ച പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

കെ എല്‍ 17 കെ 7333 ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളില്‍ നിന്ന് 50.25 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. അരയിലും ബുള്ളറ്റിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച തരത്തിൽ പത്ത് പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com