
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശുൾപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിൻ്റെ മൊഴി പൊലീസിന് തൃപ്തികരമെന്ന് വിവരം. അതേസമയം, നടൻ ശ്രീനാഥ് ഭാസിയെ ചോദ്യംചെയ്യാനായി വീണ്ടും വിളിപ്പിക്കാൻ സാധ്യതയുണ്ട്.(Drug case )
ലഹരിക്കേസിലുൾപ്പെട്ട ബിനു ജോസഫിൻ്റേയും നടൻ്റെയും സാമ്പത്തിക ഇടപാടുകളിൽ സംശയമുള്ളതിനാലാണിത്. ശ്രീനാഥ് ഭാസിയെ വീണ്ടും വിളിക്കുന്നത് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ്.
പ്രയാഗ മാർട്ടിന് അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയതായാണ് സൂചന. ഇവരുടെ മൊഴികൾ പരിശോധിച്ച് വരികയാണ്.
സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് ഹോട്ടലിൽ പോയതെന്ന് പറഞ്ഞ പ്രയാഗ, ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ല എന്നും മൊഴി നൽകി. ഹോട്ടലിലെത്തിയത് ശ്രീനാഥ് ഭാസിക്കൊപ്പമാണെന്നും, ബിനു ജോസഫും സുഹൃത്തുക്കളോടൊപ്പമുണ്ടായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.
അതോടൊപ്പം, രക്തപരിശോധന നടത്താനും താരങ്ങൾ തയ്യാറായി.