ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ​ക്കും ഭാ​ര്യ​ക്കും മ​ർ​ദ​നം; പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ | Assaulted

ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ​ക്കും ഭാ​ര്യ​ക്കും മ​ർ​ദ​നം; പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ | Assaulted
Published on

പ​ത്ത​നം​തി​ട്ട: ഡ്രൈ​വി​ങ്​ സ്കൂ​ളി​ൽ പ​ഠി​ച്ച​തി​ന്റെ ഫീ​സ് ചോ​ദി​ച്ച​തി​നും വി​ഡി​യോ കാ​ൾ ചെ​യ്ത​തി​നും ഉ​ട​മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ത​ട​സ്സം പി​ടി​ച്ച ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ളെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം പേ​ട്ട മൂ​പ്പ​നാ​ർ വീ​ട്ടി​ൽ സ​ലിം മു​ഹ​മ്മ​ദ് മീ​ര​ക്കാ​ണ് (56) യു​വാ​ക്ക​ളു​ടെ ക്രൂ​ര​മ​ർ​ദ​നം ഏ​റ്റ​ത്. (Assaulted)

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോ​ടെ പേ​ട്ട​യി​ലെ സ​ലീ​മി​ന്റെ വീ​ടി​ന് സ​മീ​പ​ത്താ​ണ്​ സം​ഭ​വം നടന്നത്. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം പേ​ട്ട പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ഷി​ഖ്​ റ​ഹീം(19), അ​ഫ്സ​ൽ റ​ഹീം(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്ര​തി​ക​ളു​ടെ മാ​താ​വ്​ സ​ലീ​മി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം.​ബി.​വി ഡ്രൈ​വി​ങ്​ സ്കൂ​ളി​ൽ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​യി അ​ട​ച്ച​തി​ന്റെ ബാ​ക്കി ഫീ​സ് ചോ​ദി​ച്ച​തി​ലും ഫീ​സ് ചോ​ദി​ച്ച് വി​ഡി​യോ കാ​ൾ ചെ​യ്ത​തി​ലും പ്ര​കോ​പി​ത​രാ​യാ​ണ് യു​വാ​ക്ക​ൾ സ​ലീ​മി​നെ വീ​ട്ടി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി ന​ഞ്ച​ക്കു​കൊ​ണ്ട് മാ​ര​ക​മാ​യി മ​ർ​ദി​ച്ച​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com