

അടിമാലി: വീട്ടിലേക്ക് കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന്പേർ ചേർന്ന് വീട്ടമ്മയെ കമ്പിവടിക്ക് അടിച്ച് പരിക്കേൽപിച്ചതായി പരാതിപിച്ചു. സൂര്യനെല്ലി സ്വദേശി രാജാത്തിയെയാണ് (45) സമീപവാസികളായ മൂന്നുപേർ ചേർന്ന് 27ന് രാത്രി 11ന് കമ്പിയും പലകയുംകൊണ്ട് തലയുടെ വലതുഭാഗത്ത് അടിച്ച് പരിക്കേൽപിച്ചത്. ചിന്നക്കനാൽ സ്വദേശികളായ തങ്കമയിൽ(50), സുന്ദരപാണ്ടി(55), രാജൻ (60) എന്നിവർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. (beaten)
എസ്സി വിഭാഗത്തിൽപ്പെട്ട തങ്ങൾക്ക് കുടിവെള്ളം നൽകാതിരിക്കാൻ ഉയർന്ന വിഭാഗത്തിൽപെട്ട പ്രതികൾ മുമ്പും ശ്രമിച്ചിട്ടുണ്ടെന്നും, ഇതേതുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രാജാത്തിയുടെ കുടുംബം പറഞ്ഞു. പരിക്കേറ്റ രാജാത്തിയെ ആദ്യം മൂന്നാർ ജനറൽ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.