
കൊല്ലം: കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയിൽ വെച്ച് ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. (Dr Vandana Das murder case)
കഴിഞ്ഞതവണ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസിക നില പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശം നൽകിയിരുന്നു. വിചാരണ നിർത്തിവെയ്ക്കണമെന്ന അഭിഭാഷകൻ ബി എ ആളൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.
സന്ദീപിന്റെ വിടുതൽ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു.