
കൊല്ലം: ഡോക്ടർ വന്ദന ദാസ് കൊലപാതകക്കേസിൽ ഇന്ന് വിചാരണ നടപടികൾ ആരംഭിക്കും. മെഡിക്കൽ ബോർഡ് പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടികൾ ആരംഭിക്കുന്നത്.(Dr. Vandana Das murder case)
ഇത് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ്. പൂയപ്പള്ളി പോലീസ് ചികിത്സയ്ക്കായി എത്തിച്ച സന്ദീപ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സർജനായ ജോലി ചെയ്തിരുന്ന വന്ദന ദാസിനെ കുത്തിപ്പരിക്കേൽപ്പിച്ചത് 2023 മേയ് 10 രാവിലെ 4.40നാണ്.
മണിക്കൂറുകൾക്ക് ശേഷം വന്ദന മരണപ്പെട്ടതായി സ്ഥിരീകരിച്ചു.