
കൊല്ലം: ഡോക്ടർ വന്ദന ദാസ് കൊലക്കേസിലെ സാക്ഷി വിസ്താരം മാറ്റിവച്ച് കോടതി. കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയില്‍ വെച്ചാണ് ഡോക്ടർ വന്ദന ദാസ് കോല ചെയ്യപ്പെട്ടത്.(Dr Vandana Das murder case)
ഇന്ന് നടക്കേണ്ടിയിരുന്നത് കേസിലെ ഒന്നാം സാക്ഷിയും, വന്ദനയുടെ സഹപ്രവര്‍ത്തകനായ ഡോക്ടർ മുഹമ്മദ് ഷിബിൻ്റെ സാക്ഷി വിസ്താരമായിരുന്നു. എന്നാല്‍, സുപ്രീംകോടതി കേസിലെ പ്രതിയുടെ മാനസിക നില പരിശോധിക്കാനായി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിനാലാണ് സാക്ഷി വിസ്താരം മാറ്റിവച്ചത്.
മുൻപ് പ്രതിയുടെ മാനസികനില പരിശോധിച്ചിരുന്നതിനാൽ പുതിയ ഉത്തരവില്‍ പ്രോസിക്യൂഷന് യാതൊരു ആശങ്കയുമില്ലെന്നാണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കല്‍ അറിയിച്ചത്.
കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷി വിസ്താരം ആരംഭിക്കാൻ പ്രോസിക്യൂഷൻ തയ്യാറാണെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
ഇന്നലെയാണ് പ്രതിയായ ജി സന്ദീപിനെ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ മാസം സുപ്രീംകോടതി ഇയാളുടെ വിടുതൽ ഹർജി തള്ളിയിരുന്നു.