
ന്യൂഡൽഹി: ഡൽഹിയിൽ ഉറ്റ സുഹൃത്തുക്കൾ പരസ്പരം കുത്തിക്കൊലപ്പെടുത്തി(Double murder). പശ്ചിമ ഡൽഹിയിലെ തിലക് നഗർ പ്രദേശത്താണ് ദാരുണമായ ഇരട്ട കൊലപാതകം നടന്നത്.
അയൽപക്കത്തെ പാർക്കിൽ ഉണ്ടായ തർക്കത്തിനിടെ സന്ദീപ്, ആരിഫ് എന്നിവരാണ് പരസ്പരം കുത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. അഭിപ്രായവ്യത്യാസമാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
പോസ്റ്റ്മാർട്ടത്തിനായി ഇരുവരുടെയും മൃതദേഹങ്ങൾ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക വാർത്ത അറിഞ്ഞയുടൻ തിലക് നഗർ പോലീസും ഖ്യാല പോലീസും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.