
പാലക്കാട്: അയൽവാസി പുഷ്പയെ വറുതേ വിട്ടതിൽ നിരാശയെന്ന് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബം തകരാൻ കാരണക്കാരിൽ ഒരാൾ പുഷ്പയാണെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ മാസ് പെറ്റീഷൻ നൽകിയവരിൽ പുഷ്പയുമുണ്ടായിരുന്നെന്നും ചെന്താമര പറഞ്ഞു.(nemmara murder case)
ആലത്തൂർ ഡിവൈഎസ്പിയുടെ ചോദ്യംചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തൽ. അതിനിടെ കൊലപാതകം നടന്ന പോത്തുണ്ടിയിൽ ഇന്ന് ചെന്താമരയെ തെളിവെടുപ്പിനെത്തിച്ചിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.