
അമൃത്സർ: ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തെ പഞ്ചാബ് പോലീസ് പിടികൂടി.അസമിലെ കാംരൂപ് സ്വദേശികളായ നസ്റുൽ അലി, മിദുൽ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം ഡിവിഷൻ ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. (Digital Arrest Scam)
മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ചിലർ 76കാരനായ വയോധികനെ കബളിപ്പിച്ച് 76 ലക്ഷം രൂപ കവർന്നിരുന്നു. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.