ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഉത്തരേന്ത്യന്‍ സംഘത്തിൽ മലയാളികള്‍ | Digital Arrest

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഉത്തരേന്ത്യന്‍ സംഘത്തിൽ  മലയാളികള്‍  | Digital Arrest
Updated on

കൊച്ചി/ കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ അറസ്റ്റിലായ ഉത്തരേന്ത്യന്‍ സംഘങ്ങളെ സഹായിക്കുന്ന രണ്ടു മലയാളികള്‍ ആണെന്നു പോലീസ് പറഞ്ഞു(Digital Arrest). ഇരകളെ കണ്ടെത്തുകയും വിവരങ്ങള്‍ കൈമാറുകയുമാണു മലയാളി സംഘം ചെയ്യുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് സംഭവത്തില്‍ മലയാളികളുടെ പങ്ക് പുറത്തുവരുന്നത്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളെക്കുറിച്ച് നേരത്തെയും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കോഴിക്കോട് ജില്ലയില്‍ ഇത്തരം തട്ടിപ്പു നടത്തുന്ന സംഘങ്ങളില്‍ 18 വയസു മുതല്‍ പ്രായമുള്ള യുവാക്കള്‍ കണ്ണികളാണ്. അക്കൗണ്ടുകളില്‍ എത്തുന്ന പണം പിന്‍വലിച്ച് ബന്ധപ്പെട്ടവരെ ഏല്‍പിച്ച ശേഷമാണു കാരിയര്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 5,000 രൂപയാണു കമ്മിഷന്‍. ഇത്തരത്തില്‍ സ്വരൂപിക്കുന്ന പണം ഹവാല ഇടപാടുകള്‍ക്കും സ്വര്‍ണക്കടത്തിനും ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്നും സൈബര്‍ പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com