
ഗുരുഗ്രാം: ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവിന്റെ ഭാര്യ അറസ്റ്റിൽ. ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം തലവൻ കൗശൽ ചൗധരിയുടെ ഭാര്യ മനീഷയെയാണ് അറസ്റ്റ് ചെയ്തത്. (Death threat)
തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകണമെന്നും അല്ലെങ്കിൽ ഹോട്ടലിന് നേരെ വെടിയുതിർക്കുമെന്നും ഹോട്ടൽ ഉടമയെ വധിക്കുമെന്നും ഇവർ ഫോണിലൂടെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.