
ന്യൂഡൽഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേർക്ക് വീണ്ടും വധഭീഷണിയെത്തി. ഇന്നലെ രാത്രിയിൽ മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് എത്തിയ സന്ദേശം ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിൻ്റെ പേരിലാണ്.(Death threats against Bollywood actors )
കേസെടുത്ത വര്‍ളി പൊലീസ് അന്വേഷണമാരംഭിച്ചു. താരത്തെയും ലോറൻസ് ബിഷ്‌ണോയിയെയും പ്രതിപാദിക്കുന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഗാനരചയിതാവിനെ വധിക്കുമെന്നും ഭീഷണിയുണ്ട്.
അതേസമയം, നടൻ ഷാരൂഖ് ഖാനെതിരെ വധഭീഷണിയുയർത്തിയ സംഭവത്തിൽ ഒരാൾ പിടിയിലായി. ഇയാൾ ഒരു അഭിഭാഷകനാണ്.
തൻ്റെ മൊബൈൽ ഫോൺ മോഷണം പോയതായാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.