
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെതിരെയും വധഭീഷണി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് 10 ദിവസത്തിനുള്ളിൽ ഇറങ്ങിയില്ലെങ്കിൽ, എൻ സി പി നേതാവ് ബാബ സിദ്ദിഖിയുടെ അവസ്ഥയുണ്ടാവുമെന്നായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്.(Death threat against Yogi Adityanath)
ഭീഷണി സന്ദേശം ലഭിച്ചത് മുംബൈ ട്രാഫിക് പോലീസിനാണ്. കഴിഞ്ഞ ഒക്ടോബർ 12നാണ് എൻ സി പി (അജിത് പവാർ), വിഭാഗം നേതാവും, മുൻ മന്ത്രിയുമായ ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഇതിൻ്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് മുംബൈ പോലീസിൻ്റെ വാട്സാപ്പ് ഹെൽപ്പ് ലൈനിലേക്ക് കഴിഞ്ഞ ദിവസം വൈകുന്നേരം ഭീഷണി സന്ദേശമെത്തിയത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.