സംസ്ഥാനത്ത് വധശിക്ഷ കാത്ത് കഴിയുന്നത് ഗ്രീഷ്മയടക്കം 40 പേർ: അവസാനമായി നടപ്പാക്കിയത് 34 വർഷങ്ങൾക്ക് മുൻപ് | Death sentence to Greeshma

സംസ്ഥാനത്തെ രണ്ടു ജയിലുകളിലാണ് കഴുമരമുള്ളത്, തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂർ സെൻട്രൽ ജയിലിലും. 
സംസ്ഥാനത്ത് വധശിക്ഷ കാത്ത് കഴിയുന്നത് ഗ്രീഷ്മയടക്കം 40 പേർ: അവസാനമായി നടപ്പാക്കിയത് 34 വർഷങ്ങൾക്ക് മുൻപ് | Death sentence to Greeshma
Published on

തിരുവനന്തപുരം: സംസ്ഥാനമാകെ കാത്തിരുന്ന ഷാരോൺ വധക്കേസിൻ്റെ വിധി വന്നതോടെ കേരളത്തിൽ വധശിക്ഷ കാത്ത് കഴിയുന്ന കുറ്റവാളികളുടെ ആകെ എണ്ണം 40 ആയി.(Death sentence to Greeshma )

കേരളത്തിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 34 വർഷങ്ങൾക്ക് മുൻപാണ്. ശരിക്കും പറഞ്ഞാൽ, 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. അന്ന് തൂക്കിക്കൊന്നത് 14 പേരെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയ റിപ്പര്‍ ചന്ദ്രനെയാണ്.

അതേസമയം, തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അവസാനമായി തൂക്കിലേറ്റിയത് 1974 ലാണ്. അന്ന് തൂക്കുകയർ ലഭിച്ചത് കളിയിക്കാവിള സ്വദേശി അഴകേശനാണ്. സംസ്ഥാനത്തെ രണ്ടു ജയിലുകളിലാണ് കഴുമരമുള്ളത്, തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂർ സെൻട്രൽ ജയിലിലും.

Related Stories

No stories found.
Times Kerala
timeskerala.com