Crime
അയോധ്യയിൽ ദളിത് സെക്യൂരിറ്റി ഗാർഡിനെ തല്ലിക്കൊന്നു | beaten to death
ലക്നോ: അയോധ്യയിൽ ദളിത് സെക്യൂരിറ്റി ഗാർഡിനെ അജ്ഞാത സംഘം തല്ലിക്കൊന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് കാവൽ നിന്നിരുന്ന ധ്രുവ് കുമാർ എന്ന ബെച്ചായി (60) ആണ് കൊല്ലപ്പെട്ടത്. (beaten to death)
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഇരുമ്പ് വടി ഉപയോഗിച്ചുള്ള മർദനത്തെ തുടർന്നാണ് കുമാർ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് മധുവൻ കുമാർ സിംഗ് പറഞ്ഞു.

