
സിനിമ മുടങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സംവിധായകൻ ഭരത് നവുന്ദയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ നടൻ താണ്ഡവ് റാം (തണ്ഡസ്വവാര) അറസ്റ്റിൽ(Crime). ബംഗളൂരുവിലെ ഒരു നിർമാതാവിന്റെ ഓഫീസിൽ തിങ്കളാഴ്ചയാണ് സംഭവം.
നാടകത്തിന്റെ ഷൂട്ടിംഗ് രണ്ട് വർഷമായി നടക്കുന്നുണ്ടെങ്കിലും അടുത്തിടെ നിർത്തിവച്ചു. ഇതോടെ താണ്ഡവ് റാം നവുന്ദയോട് തന്റെ പണം തിരികെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഈ വിഷയത്തെക്കുറിച്ചുള്ള സംസാരം തർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്നാണ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സംവിധായകന് നേരെ വെടിയുതിർത്തത്. തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപെട്ടത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.